ഹിലാല്‍ അഥവാ മാസപ്പിറവി

 ഹിലാല്‍ അഥവാ മാസപ്പിറവിക്ക് ശൈഖുല്‍ ഹദീസ്‌ നെല്ലികുത്ത് ഇസ്മായില്‍ മുസ്‌ലിയാര്‍ നല്‍കിയ വിവരണം             
               തീയതി നിര്‍ണയിക്കാന്‍ അല്ലാഹു നിശ്ചയിച്ച ഒരു പ്രതിഭാസമാണ് ഹിലാല്‍. സുര്യനും ഇതര ഗ്രഹങ്ങളും നക്ഷത്രങ്ങളും കിഴക്കുദിച്   പടിഞ്ഞാര്‍ അസ്തമിക്കുന്നതയാണ് നമുക്ക് അനുഭവപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഭുമി നമ്മെയും വഹിച്ചു പടിഞ്ഞാറു നിന്നും കിഴക്കോട്ട് തിരുയുകയണെന്നാണ് ശാസ്ത്രമതം. തീവണ്ടിയില്‍ സഞ്ചരിക്കുമോള്‍ കെട്ടിടങ്ങള്‍ സഞ്ചരിക്കുന്നതായി നമുക്ക് തോന്നരുണ്ടല്ലോ.
               എന്നാല്‍ ഈ സഞ്ചരത്തോടൊപ്പം ചന്ദ്രന്‍ ദിവസവും 13 ഡിഗ്രി വേഗതയില്‍ കിഴക്കോട്ട് പോകുന്നുണ്ട്. ഒരു മാസപ്പിരവിക്കു ശേഷം ചന്ദ്രന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്നത് കൂടുതല്‍ ഉയരത്തിലാണ്. അതായത് സുര്യനില്‍ നിന്നും ചന്ദ്രന്‍ അകന്നു നീങ്ങുന്നു എന്നര്‍ത്ഥം. ചന്ദ്രന്‍ ഭൂമിയെ വലയം ചെയ്യാന്‍ ഏകദേശം 27 ദിവസവും 7 മണിക്കുറും 43 മിനിട്ടും 11.6 സെക്കന്ടും വേണമെന്നാണ് കണക്ക്. ഈ കാലയളവിനെ ഒരു നക്ഷത്ര മാസം എന്ന് പറയുന്നു. 
              ചന്ദ്രനെപ്പോലെതന്നെ സുര്യനും കിഴക്കോട്ട് പോകുന്നുണ്ട്. പക്ഷെ സഞ്ചാര വേഗത ദിവസത്തില്‍ ഒരു ഡിഗ്രി മാത്രമാണ്. അതുകൊണ്ട് തന്നെ സുര്യന്‍റെ ഈ ചലനം നമുക്ക് വ്യക്തമായി അനുഭവപ്പെടാറില്ല. എന്നാല്‍ ഇത് മനസിലാക്കാന്‍ ഒരു മാര്‍ഗമുണ്ട്. രാത്രി എപ്പോഴെന്ഗിലും ഒരു നക്ഷത്രത്തെ നിരീക്ഷിക്കുക. പിറ്റേ ദിവസം അതേസമയം ആ നക്ഷത്രത്തെ വീണ്ടും നിരീക്ഷിക്കുക. അത് ഒരു ഡിഗ്രി പടിഞ്ഞാറോട്ട് നീങ്ങിയതായി കാണാം. സുര്യന്‍ ദിവസം ഒരു ഡിഗ്രി വേഗതയില്‍ കിഴക്കോട്ട് സഞ്ചരിക്കുന്നുവേന്നതിനു തെളിവാണത്. ഇങ്ങനെ ഒരു വര്‍ഷം കൊണ്ട് സുര്യന്‍ ഭുമിക്ക് ചുറ്റും ഒരു പ്രാവശ്യം വലയം ചെയ്യുന്നു. ( യഥാര്‍ത്ഥത്തില്‍ ഭുമിയാണ് സുര്യന് ചുറ്റും സഞ്ചരിക്കുന്നത്. പക്ഷെ നമുക്കനുഭവപ്പെടുന്ന വിധമാണ് ഇത് വിവരിച്ചത്. )
                ഒരു ന്യുമൂണ്‍ ഉണ്ടായി 27 ദിവസവും 7 മണിക്കുറും 43 മിനിറ്റും 11.6 സെക്കന്ടും കഴിഞ്ഞാല്‍ മറ്റൊരു ന്യുമൂണ്‍ ഉണ്ടാകും. ഈ കാലയളവില്‍ ചന്ദ്രന്‍ ഭുമിക്ക് ചുറ്റും ഒരു വലയം പൂര്‍ത്തിയക്കുമെങ്കിലും സുര്യന്‍ അപ്പോഴേക്ക് 27 ഡിഗ്രിയോളം കിഴക്കോട്ട് നീങ്ങിയിട്ടുണ്ടാവും. സുര്യനോടോപ്പമെത്തി മറ്റൊരു ന്യുമൂണ്‍ ഉണ്ടാകാന്‍ പിന്നെയും ചന്ദ്രനു രണ്ടു ദിവസത്തിലധികം സഞ്ചരിക്കേണ്ടിവരും.
                 ഒരു ന്യുമൂണ്‍ മുതല്‍ അടുത്ത ന്യുമൂണ്‍ വരെയുള്ള സമയമാണല്ലോ നക്ഷത്രമാസം. അപ്പോള്‍ ഈ കളയലവിന്റ്റെ ശരാശരി ദ്യ്ര്‍ക്യം ഏകദേശം 29 ദിവസവും 12 മണിക്കുറും 44 മിനിട്ടും 2.9 സെക്കന്ടും വരും. ഓരോ ചന്ദ്രമാസത്തിന്റെയും ദ്യ്ര്‍ക്യം ഇതില്‍ അല്പം കൂടുതലോ കുറവോ ആയിരിക്കും. ചിലപ്പോള്‍ റമളാന്‍ മാസം 29 ദിവസവും 10 മണിക്കുറും 40 മിനിട്ടും ദുല്‍ഹജ്ജ് മാസം 29 ദിവസവും 9മണിക്കുറും 44 മിനിട്ടും ആയെന്നു വരം. 19 സൗരവര്‍ഷം 235 ചന്ദ്രമാസങ്ങള്‍ക്ക് തുല്യമാണ്. ( രണ്ടു മണിക്കൂര്‍ വ്യത്യാസം മാത്രം. ) ഈ കാലയളവില്‍ സുര്യനും ചന്ദ്രനും അവയുടെ സഞ്ചാര പദങ്ങളും സ്ഥാനങ്ങളും ഏറെക്കുറെ ആവര്‍ത്തിക്കുന്നു.
                    ഒരു ന്യുമൂണ്‍ ഉണ്ടാകുന്നതോടെ ചന്ദ്രന്‍ സുര്യന്റെ കിഴക്ക് ഭാഗത്തേക്ക്‌ മാറി ഉണ്ടാകും. ആ അവസ്ഥയില്‍  സുര്യന്‍ അസ്തമിച്ചാല്‍ സുര്യന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന ചന്ദ്രന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതാണ് ഹിലാല്‍.